KeralaLatest News

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം ; അബദ്ധം പറ്റിപ്പോയെന്ന് കുട്ടിയുടെ അമ്മ

ആലപ്പുഴ : പതിനഞ്ചുമാസം പ്രായമായ കുഞ്ഞിനെ അമ്മ കോൾപ്പെടുത്തിയ സംഭവത്തിൽ അബദ്ധം പറ്റിപ്പോയെന്ന് കുട്ടിയുടെ അമ്മ പോലീസിന് മൊഴിനൽകി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും യുവതി പറഞ്ഞു. കുട്ടികരഞ്ഞപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചു അല്ലാതെ കൊല്ലണമെന്ന് ഉദ്ദേശമുണ്ടായില്ലെന്ന് യുവതി പറഞ്ഞു.

എന്നാൽ യുവതിയുടെ മൊഴിയിൽ വിശ്വാസമില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആശുപത്രിയിൽ എത്തി കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർ പറഞ്ഞിട്ടും അമ്മയുടെ മുഖത്ത് ഭാവഭേദമുണ്ടായില്ലെന്ന് കണ്ടുനിന്നവർ പറഞ്ഞു.എന്നാൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് അകത്ത് കൊണ്ടുപോകുകയായിരുന്നു തുടർന്നാണ് കുട്ടി മരിച്ചവിവരം അറിയുന്നതെന്ന് കുട്ടിയുടെ മുത്തച്ഛൻ മൊഴിനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button