മാഡ്രിഡ്: സ്പെയിന്‍ പൊതുതെരഞ്ഞെടുപ്പിലെ ആദ്യഫലം ഇന്ന് രാത്രിയോടെ പുറത്തുവരും. നാലുവര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണ് സ്‌പെയിനില്‍ നടക്കുന്നത്.
ഭരണകക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി (പി.എസ്.ഒ.ഇ), കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി (പി.പി), ഇടതുപക്ഷപാര്‍ട്ടിയായ പൊഡേമോസ്, സിയുഡഡനോസ്, വോക്സ് പാര്‍ട്ടി എന്നിവരാണു മത്സരരംഗത്തുള്ള പ്രമുഖകക്ഷികള്‍.
2017-ല്‍ കാറ്റലോണിയയില്‍ നടന്ന സ്വാതന്ത്ര്യപോരാട്ടം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. വലതുപക്ഷത്തിന്റെ തിരിച്ചുവരവുണ്ടാകുമെങ്കിലും സോഷ്യലിസ്റ്റുകളായ പി.എസ്.ഒ.ഇയ്ക്കാണ് ഏറ്റവുമധികം സീറ്റുകള്‍ നേടാനുള്ള സാധ്യതയെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരുവര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ബജറ്റ് ശുപാര്‍ശകള്‍ ഫെബ്രുവരിയില്‍ തള്ളപ്പെട്ടതോടെയാണു വീണ്ടും തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
Post Your Comments