ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും.
പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ മുറിയിൽ ഇന്ന് രാവിലെ 11 മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം ആകുമ്പോഴേക്കും വോട്ടെണ്ണൽ പൂർത്തിയായ ശേഷം, മുഖ്യ ഭരണാധികാരി പിസി മോദി, ഇന്ത്യയുടെ സർവ്വസൈന്യാധിപ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണെന്ന് പ്രഖ്യാപിക്കും.
ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ കണ്ടെത്താനായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവും, പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ദ്രൗപദി മുർമു ഗോത്രവർഗ്ഗക്കാരിയാണ്. വോട്ട് മൂല്യം കണക്കിലെടുക്കുമ്പോൾ ഇവർക്ക് വ്യക്തമായ മുൻതൂക്കമുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
Also read: ഐഎൻഎസ് വിക്രമാദിത്യയിൽ വൻ അഗ്നിബാധ: ആളപായം സംഭവിച്ചിട്ടില്ലെന്ന് അധികൃതർ
ഒഡിഷയിലെ സാന്താൾ ഗോത്രത്തിൽ നിന്നുള്ള ദ്രൗപദി, ഇന്ത്യയിലെ ആദ്യ ആദിവാസിയായ ഗവർണർ കൂടിയാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ, അടിസ്ഥാന ജനതയിൽ നിന്നും രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ വ്യക്തിയായി ഇവർ മാറും. 50 ശതമാനത്തിലധികം വോട്ടുമൂല്യം നേടുന്ന സ്ഥാനാർത്ഥി ആരാണെന്നറിയാൻ രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്.
Post Your Comments