മസ്കറ്റ്: റമദാന് മാസത്തില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജീവനക്കാരുടെ പ്രവര്‍ത്തന സമയം ഒമാന്‍ അറിയിച്ചു.
റമദാന് മാസത്തില്‍ പൊതുമേഖലയില്‍ ഒന്‍പതുമണിക്കാണ് ജോലി സമയം ആരംഭിക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇസ്ലാംമത വിശ്വാസികള്‍ക്ക് ആറുമണിക്കൂറിലധികം പ്രവൃത്തി സമയം ഉണ്ടാകുന്നതല്ല. റമദാന് മാസത്തില്‍ 9 മണി മുതല്‍ 2 മണി വരെയുള്ള 1440 മണിക്കൂറായിരിക്കും ഔദ്യോഗിക തലത്തിലും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലെയും പ്രവൃത്തി സമയമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി ഓണ്‍ലൈനില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുസ്ലീം തൊഴിലാളികള്‍ക്കായി റമദാന് മാസത്തിലെ ജോലി സമയം ദിവസത്തില്‍ ആറുമണിക്കൂറെന്ന രീതിയില്‍ ആഴ്ചയില്‍ 30 മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.
Post Your Comments