ന്യൂഡല്‍ഹി : ലോക്‌സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 3244 കോടിയുടെ വസ്തുക്കള്‍, ഇതുവരെ തിരഞ്ഞെടുപ്പുകമ്മിഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 781 കോടി രൂപയുടെ കറന്‍സി ഉള്‍പ്പെടെ 3244 കോടി വിലവരുന്ന സാധന സാമഗ്രികള്‍, 1 245 കോടി വിലവരുന്ന മദ്യം, 1193 കോടിയുടെ മയക്കുമരുന്ന്, 970 കോടി മൂല്യംവരുന്ന സ്വര്‍ണം, 52 കോടിയുടെ മറ്റു സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു.
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആകെ പിടിച്ചതിന്റെ മൂന്നിരട്ടി ഇതിനകം ആയിക്കഴിഞ്ഞു. 2014-ല്‍ j; 303.86 കോടി രൂപയാണ് പണമായി കിട്ടിയത്. ഇക്കുറി ഇനിയും നാലുഘട്ടങ്ങള്‍ ബാക്കിയിരിക്കെ, അനധികൃത പണത്തിന്റെയും സാധനങ്ങളുടെയും ഒഴുക്ക് വലിയ തോതിലുണ്ടാവുമെന്നാണ് കരുതുന്നത്.
കേരളത്തില്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയായപ്പോള്‍ 8.56 കോടി രൂപയുടെ കറന്‍സി, 54 ലക്ഷം രൂപ വിലവരുന്ന മദ്യം, 22.13 കോടിയുടെ മയക്കുമരുന്ന്, 3.26 കോടിയുടെ സ്വര്‍ണവും മറ്റാഭരണങ്ങളും ഒരു ലക്ഷത്തിന്റെ മറ്റു സാമഗ്രികള്‍ എന്നിവയാണ് പിടിച്ചത്. തമിഴനാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചത്; 215.37 കോടി രൂപ. ആന്ധ്രാപ്രദേശില്‍ നിന്ന് 137.27 കോടിയും കര്‍ണാടകത്തില്‍ നിന്ന് 39.41 കോടിയും മഹാരാഷ്ട്രയില്‍നിന്ന് 52.91 കോടിയും തെലങ്കാനയില്‍ നിന്ന് 69 കോടിയും പിടിച്ചെടുത്തു.
Post Your Comments