Latest NewsKerala

ബസ് പണിമുടക്കിൽ ബുദ്ധിമുട്ടി യാത്രക്കാര്‍

കോഴിക്കോട്: അന്തർ സംസ്ഥാന ലക്ഷ്വറി ബസ് പണിമുടക്കിൽ ബുദ്ധിമുട്ടി യാത്രക്കാര്‍. കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടത്തിവരുന്ന പരിശോധനയിൽ പ്രതിഷേധിച്ചാണ് മലബാര്‍ മേഖലയിലെ ബസുകൾ പണിമുടക്കുന്നത്.

ഇതോടെ ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കെഎസ്ആർടിസി ബസുകള്‍ ബെംഗലൂരുവിലേക്ക് അധിക സര്‍വ്വീസുകള്‍ നടത്തിയാണ് യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിച്ചത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന മിന്നല്‍ പരിശോധനയില്‍ അനാവശ്യമായി ഫൈന്‍ ഈടാക്കുന്നു എന്നാരോപിച്ചാണ് മലബാര്‍ മേഖലയിലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസ്സുടമകള്‍ സൂചനാ പണി മുടക്ക് നടത്തിയത്.കര്‍ണാടക സ്റ്റേറ്റിന്‍റെ ആറും കേരള സ്റ്റേറ്റിന്റെ നാലും വണ്ടികള്‍ അധികമായി സര്‍വ്വീസ് നടത്തി. ഇന്ന് ഗതാഗതമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കിൽ പണമുടക്ക് സംസ്ഥാന വ്യാപകമാകുമെന്ന് ബസ് ഉടമകൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button