ചൈനയുടെ പരിശീലക സ്ഥാനം ക്യാപ്റ്റന്‍ ഫാബിയോ കന്നവാരോ ഒഴിയുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഫാബിയോ സ്ഥാനമേറ്റത്. ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗുവാന്‍സോ എവര്‍ഗ്രാന്‍ഡെയുടെ പരിശീലകനായിരുന്ന കന്നവാരോ ചൈനയുടെ പരിശീലക സ്ഥാനം കൂടി ഏറ്റെടുക്കുകയായിരുന്നു. ടീമിലെത്തി വെറും രണ്ടു മത്സരങ്ങള്‍ക്ക് മാത്രമേ ഫാബിയോ പരിശീലനം നല്കിയിട്ടുള്ളു.
കന്നവാരോക്ക് കീഴില്‍ കളിച്ച രണ്ടു മത്സരങ്ങളിലും ചൈന പരാജയപ്പെട്ടിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ തായ്ലന്‍ഡിനോടും ഉസ്ബക്കിസ്ഥാനോടുമാണ് ചൈന പരാജയപ്പെട്ടത്. ഇറ്റലിക്ക് ലോകകപ്പ് കിരീടം നേടി കൊടുത്ത ക്യാപ്റ്റനാണ് കന്നവാരോ. രണ്ടു പരിശീലക ജോലി കൂടി ഒരുമിച്ച് കൊണ്ടുപോവാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ചൈനയുടെ പരിശീലക വേഷം ഒഴിയുന്നതെന്ന് കന്നവാരോ വ്യക്തമാക്കി.
Post Your Comments