കൊളംബോ: ബുദ്ധക്ഷേത്രങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത ഭക്തരുടെ വേഷത്തിലെത്തുന്ന സ്ത്രീകള്‍ ചാവേറാകുമെന്ന് മുന്നറിയിപ്പ് . ശ്രീലങ്കയിലെ ബുദ്ധക്ഷേത്രങ്ങളിലാണ് ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭക്തരുടെ വേഷത്തില്‍ എത്തുന്ന സ്ത്രീകള്‍ ചാവേര്‍ സ്ഫോടനം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തില്‍ ബുദ്ധക്ഷേത്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇക്കാര്യത്തില്‍ ചില തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.
ലങ്കയിലെ കിഴക്കന്‍ പ്രവിശ്യയിലെ സൈന്താമുരുത്തു പ്രദേശത്തു നടത്തിയ തെരച്ചിലില്‍ ഒരു വീട്ടില്‍ നിന്നും ബുദ്ധ സന്യാസിനിമാര്‍ ധരിക്കുന്ന പ്രത്യേക തരത്തിലുള്ള വെളുത്ത വസ്ത്രങ്ങളുടെ അഞ്ചു ജോഡികള്‍ കണ്ടെടുത്തു.
മാര്‍ച്ച് 29 ന് മുസ്ലിം യുവതികള്‍ ഗിരുവിലയിലെ ഒരു വസ്ത്രശാലയില്‍ നിന്നും 29,000 ലങ്കന്‍ രൂപയ്ക്ക് 9 ജോഡി, ബുദ്ധസന്യാസിനിമാരുടെ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബുദ്ധസന്യാസിനിമാരുടെ അവശേഷിക്കുന്ന വസ്ത്രങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍.
ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനപരമ്പയ്ക്ക് പിന്നാലെ നടത്തിയ റെയ്ഡിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. പ്രാദേശിക ഭീകരസംഘടനയായ നാഷണല്‍ തൗഹീദ് ജമാ അത്താണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നും ലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
Post Your Comments