തിരുവനന്തപുരം: കേരളത്തില്‍ ഫാനി ചുഴലിക്കാറ്റും പേമാരിയും ഉണ്ടാകുമെന്നും ഉള്‍ക്കടലില്‍ പോകരുതുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍. മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും ഇതുവരെ ഇവര്‍ ഉള്‍ക്കടലില്‍ നിന്നും മടങ്ങാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ചെറിയൊരു വിഭാഗം ഭയന്ന് കരയിലേക്ക് മടങ്ങിയെത്തി. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് മുന്നറിയിപ്പു പോലും അവഗണിച്ച് ജീവന്‍ അപകടത്തിലാക്കി മത്സ്യതൊഴിലാളികള്‍ ഉള്‍ക്കടലില്‍ നിന്നും തിരെ എത്താതത്.
ഒന്നോ രണ്ടോ ആഴ്ച നീളുന്ന ഉള്‍ക്കടലിലേയ്ക്കുള്ള യാത്രയില്‍ ആവശ്യത്തിനു വേണ്ട ഭക്ഷണമെല്ലാം ഇവര്‍ കരുതും. സാധാരണ ഏഴോ ഒമ്പതോ ആളുകളാണ് ബോട്ടില്‍ ഉണ്ടാവുക. ആവശ്യമെങ്കില്‍ കോഴിക്കറിയും തയാറാക്കും. കോഴിയെ ജീവനോടെയോ വൃത്തിയാക്കിയോ കൊണ്ടു പോകും.ഇതിനെ കറിയോ ഫ്രൈയ്യോ ചെയ്യും. മീന്‍ വേണമെന്ന് തോന്നിയാല്‍ ഫ്രെഷായി തയാറാക്കും.
ഒന്നര ആഴ്ച നീളുന്ന യാത്രയ്ക്ക് രണ്ടര മൂന്നു ലക്ഷം രൂപ ചെലവാകും. ഒരു തീവണ്ടി തിരുവനന്തപുരത്തു നിന്ന് ഏതാണ്ട് കണ്ണൂര്‍ വരെ സഞ്ചരിക്കുന്നതിന് ആവശ്യമായത്ര ഡീസല്‍ ഈ യാത്രക്കു വേണം. അതുകൊണ്ടുതന്ന് ഇത്രയും തുക ചെലവാക്കി ഉള്‍ക്കടലില്‍ പോയ ശേഷം വെറുംകൈയ്യോടെ മടങ്ങാനാവില്ലെന്നും കാറ്റും കോളുമൊക്കെ മൂന്നു നാലു ദിവസം കൊണ്ട് ഒടുങ്ങുമെന്നും അപ്പോള്‍ കടല്‍ പൊന്നുമായി കരയിലെത്താം എന്നും ഇവര്‍ പറയുന്നു.
Post Your Comments