കൊച്ചി :യാത്രക്കാരെ ബസ് ജീവനക്കാർ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് തൃക്കാക്കര എസ്പി പറഞ്ഞു.
യാത്രക്കാരെ ആക്രമിച്ചത് തന്റെ അറിവോടെയല്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സുരേഷ് കല്ലട പോലീസിനോട് പറഞ്ഞിരുന്നു.ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംക്ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദിക്കുകയായിരുന്നു. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ഇന്നലെ രാത്രി 168 ബസുകൾ പരിശോധിച്ചു.പെർമിറ്റ് ലംഘനം കണ്ടെത്തിയ വാഹങ്ങളിൽനിന്നും 505000 പിഴ ഈടാക്കി. 120 ബസുകളിലാണ് പെർമിറ്റ് ലംഘനം കണ്ടെത്തിയത്. കല്ലടയുടെ 20 ബസുകൾക്ക് നോട്ടീസ് നൽകി.43 ഏജൻസികൾക്ക് നേരിട്ട് നോട്ടീസ് നൽകിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
Post Your Comments