ന്യൂയോര്‍ക്ക് : ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നതിനു പിന്നില്‍ അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം. ഇറാന്‍ ഉപരോധം അമേരിക്ക ശക്തമാക്കിയതോടെ ആഗോള വിപണിയില്‍ എണ്ണ വിതരണം ആവശ്യാനുസരണം മാത്രമേ ഉയര്‍ത്തൂവെന്ന് സൗദി ഊര്‍ജ മന്ത്രി. ഉപരോധത്തെ തുടര്‍ന്ന് എണ്ണ വിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ എണ്ണ വിതരണം കൂട്ടാന്‍ സൗദിയോടും ഒപെകിനോടും ആവശ്യപ്പെട്ടെന്ന ട്രംപിന്റെ ട്വീറ്റിന് പിന്നാലെ വില ഇടിയുകയുണ്ടായി. ഇറാനെരിതായ ഉപരോധം ശക്തമാക്കിയ സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചത്. വെനിസ്വേലക്കെതിരായ ഉപരോധവും വിലയേറ്റമുണ്ടാക്കി. ഇതോടെ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് എണ്ണ വിതരണം കൂട്ടാന്‍ രാജ്യങ്ങള്‍ സമ്മതിച്ചെന്ന ട്രംപിന്റെ ട്വീറ്റ് വന്നത്. ഇതോടെ വിലയിന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. വിലയിടിയുന്ന സാഹചര്യമുണ്ടായാല്‍ വിതരണ നിയന്ത്രണം കര്‍ശനമാക്കാനാണ് ഒപെക് നീക്കം
Post Your Comments