കല്‍പ്പറ്റ: വയനാട് നായ്‌ക്കെട്ടിയില്‍ സ്‌ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജലാറ്റില്‍ സ്റ്റിക്ക് ഉപയോഗിച്ചാണ്
സ്‌ഫോടനം നടത്തിയതെന്ന് പോലീസും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തി. അന്വേഷണത്തില്‍ ബെന്നിയുടെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും കണ്ടെത്തിയിരുന്നു. ഇവ കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ് എന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ദിവസമാണ് നായ്്കട്ടിയില്‍ സ്‌ഫോടന വസ്തു പൊട്ടിത്തെറിച്ച് മൂലങ്കാവ് സ്വദേശിയായ ബെന്നി സുഹൃത്തായിരുന്ന അംല എന്നിവര്‍ മരിച്ചത്. അംല പഴയപോലെ അടുപ്പം കാണിക്കാത്തിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ ജലാറ്റിന്‍ സ്റ്റിക്ക് ശരീരത്തില്‍ ഘടിപ്പിച്ചെത്തിയ ബെന്നി അംലയുടെ അരികില്‍ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം സംഭവത്ത ദിവസം അംലയുടെ വീട്ടിലെത്തിയ ബെന്നി വഴക്കുണ്ടാക്കിയെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ബെന്നി പത്ത് മിനിറ്റിനുള്ളില്‍ വീണ്ടും എത്തുകയായിരുന്നു. ബെന്നി എത്തി അഞ്ചുമിനിറ്റിനുള്ളില്‍ സ്‌ഫോടനമുണ്ടായി. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.
Post Your Comments