കൊച്ചി : കെഎസ്ആർടിസി ലോഫ്ലോര്‍ ബസുകളിലെ പരസ്യത്തിനെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഇത്തരത്തിലുള്ള പരസ്യങ്ങൾ മറ്റ് യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നുവെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉന്നയിക്കുന്ന വിഷയം.ഹൈക്കോടതിയുടെ വിധിയുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ ഗതാഗത മന്ത്രിയെ അറിയിച്ചു.
വരുമാനം വര്‍ധിപ്പിക്കുന്നതിന്റ ഭാഗമായാണ് ബസുകളില്‍ പരസ്യം ചെയ്യാനുള്ള കരാര്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യഏജന്‍സിക്ക് നല്‍കിയത്.വാഹനയാത്രക്കാരുടെ ശ്രദ്ധതെറ്റിക്കുന്ന തരത്തില്‍ താരങ്ങളുടെ ചിത്രങ്ങളോ പരസ്യങ്ങളോ ബസുകളില്‍ പതിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് വന്നതോടെ സ്വാകാര്യ ബസുകളിലെ ചിത്രങ്ങൾ മോട്ടോർ വാഹനവകുപ്പ് ഇടപെട്ട് നീക്കം ചെയ്തിരുന്നു.
Post Your Comments