Latest NewsKuwaitGulf

കുവൈറ്റില്‍ വിസ നിയന്ത്രണം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിസനിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, മെഡിക്കല്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസ മാറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇത്തരം തസ്തികകളിലുള്ളവരെ മറ്റു തസ്തികകളിലേക്ക് വിസ മാറാന്‍ അനുവദിക്കേണ്ടെന്നാണ് മാനവ ശേഷി വകുപ്പിന്റെ തീരുമാനം.

മാന്‍പവര്‍ അതോറിറ്റിയുടെ യോഗത്തിന് ശേഷം അടുത്ത ആഴ്ചയോടെ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം പ്രാബല്യത്തിലാകുന്നതോടെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മറ്റു പ്രൊഫഷനുകളിലേക്ക് തൊഴില്‍ മാറാന്‍ സാധിക്കാതെ വരും.

വിസ കച്ചവടം ഉള്‍പ്പെടെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കി തൊഴില്‍ വിപണിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് അധികൃതര്‍ വിശദീകരിച്ചു. നിലവില്‍ സര്‍ക്കാര്‍ കരാര്‍ കമ്പനി വിസക്കാര്‍, വ്യവസായ, കാര്‍ഷിക, സഹകരണ, മത്സ്യ ബന്ധന തസ്തികകളിലുള്ള വിദേശികള്‍ക്കാണ് സമാന മേഖലകളിലേക്ക് മാത്രമേ വിസ മാറ്റാന്‍ പാടുള്ളൂവെന്ന നിയമമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button