തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. കാര്യ ബസുകള്‍ വാടകയ്ക്ക് എടുത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് തയാറെടുക്കുന്നത്. ആദ്യഘട്ടമായി 20 സ്കാനിയ, വോള്‍വോ ബസുകള്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്താനാണ് പദ്ധതി. ഡ്രൈവര്‍ സഹിതമാകും ബസുകള്‍ വാടകയ്ക്ക് എടുക്കുക. സ്വകാര്യ ബസ് മാതൃകയില്‍ കോണ്ട്രാക്റ്റ് കാരിയേജ് ബസുകള്‍ ഓടിക്കുന്നതിന് പ്രത്യേക ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ഇത് നേടിയശേഷമാകും സര്‍വീസുകള്‍ ആരംഭിക്കുക.
Post Your Comments