ചെന്നൈ: കേരളത്തില്‍ നിന്ന് ചെന്നൈയിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ കേരളസര്‍ക്കാറിന് ചെന്നൈഘടകത്തിന്റെ കത്ത്. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം ഗതാഗത മന്ത്രി എകെ.ശശീന്ദ്രന് കത്ത് നല്‍കിയത്. എഐസിസി അംഗം ജയകുമാറിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. സ്വകാര്യ ബസുകളുടെ ചൂഷണം തടയാന്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളൊന്നുമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നിലവില്‍ മലയാളികള്‍. ഇതേ തുടര്‍ന്നാണ് കേരള സര്‍ക്കാറിനോട് തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകം ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിരിക്കുന്നത്
Post Your Comments