ന്യൂ ഡൽഹി : തകർപ്പൻ ജയവുമായി മുന്നേറി ഡൽഹി ക്യാപിറ്റൽസ്. വൈകിട്ട് നാലിന് ഫിറോസ് ഷാ സ്റ്റേഡിയത്തിൽ നടന്ന 46ആം മത്സരത്തിൽ 16റൺസിനാണ് ബെംഗളൂരുവിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 187റൺസ് മറികടക്കൻ ബെംഗളൂരുവിന് സാധിച്ചില്ല. 20ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171റൺസിന് പുറത്തായി.
TOP OF THE TABLE ❤️#DCvRCB #ThisIsNewDelhi #DelhiCapitals #IPL #IPL2019 pic.twitter.com/hbfLMpaZ4Y
— Delhi Capitals (@DelhiCapitals) April 28, 2019
39റൺസ് നേടിയ പാർഥിവ് പട്ടേലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റന്‍ വിരാട് കോഹ്ലി(17 പന്തില്‍ 23), ഡിവില്ലിയേഴ്സ്(17), ശിവം ദുബെ(24), ഹെയ്ൻറിച്ച്(3) ഗുര്‍കീരത്ത്( 19 പന്തില്‍ 27 റണ്‍സ്),സുന്ദർ(1)എന്നിവരാണ് പുറത്തായ താരങ്ങൾ. 24 പന്തില്‍ 32 റണ്‍സുമായി സ്റ്റോയിനസ് പുറത്താകാതെ നിന്നു. റബാദയും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതം ഡൽഹിക്കായി സ്വന്തമാക്കി.
Congratulations to @DelhiCapitals on qualifying into the Play-Offs.
We should've gotten closer, but some great bowling & and key breakthroughs in the middle overs by DC put the brakes on our chase. ☹️ #DCvRCB #VIVOIPL2019
— Royal Challengers Bangalore (@RCBTweets) April 28, 2019
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും (37 പന്തില്‍ 52) ഓപ്പണര്‍ ശീഖര്‍ ധവാന്റെയും(37 പന്തില്‍ 50) അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് മികച്ച സ്‌കോർ ഡൽഹി നേടിയത്. പൃഥ്വി ഷാ (18), ഋഷഭ് പന്ത് (7), കോളിന്‍ ഇന്‍ഗ്രാം (11) എന്നിവർ പുറത്തായപ്പോൾ ഷെര്‍ഫാനെ റുഥര്‍ഫോര്‍ഡ് (13 പന്തില്‍ 28), അക്ഷര്‍ പട്ടേല്‍ (9 പന്തില്‍ 16) എന്നിവര്‍ പുറത്താവാതെ നിന്നു. യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടും, ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റും ബെംഗളൂരുവിനായി വീഴ്ത്തി.
The @DelhiCapitals have now claimed the top spot in the #VIVOIPL Points Table. Will the @mipaltan join #CSK and #DC for the playoffs tonight? pic.twitter.com/o6yH32XHCI
— IndianPremierLeague (@IPL) April 28, 2019
ഈ മത്സരത്തിലെ ജയത്തോടെ ചെന്നൈയെ പിന്നിലാക്കി പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഡൽഹി പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചു. 2012നു ശേഷം ആദ്യമായാണ് ഡൽഹി പ്ലേ ഓഫിലെത്തുന്നത്. അവസാന സ്ഥാനത്തു തുടരുന്ന ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു.
Shikhar Dhawan is adjudged the Man of the Match for his outstanding fielding and a knock of 50 ?? pic.twitter.com/BANwIpMeiq
— IndianPremierLeague (@IPL) April 28, 2019
Post Your Comments