ആലുവ: രാജ്യസുരക്ഷയെ കരുതി ഹോട്ടലുകളിൽ അതീവ സുരക്ഷ. മുഴുവൻ ഹോട്ടലുകളിൽ നിർബന്ധമായും സിസിടിവി കാമറ ഘടിപ്പിക്കണമെന്നും അതിലെ ഡാറ്റകൾ മൂന്നു മാസം വരെ സൂക്ഷിക്കണമെന്നും ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായർ പറഞ്ഞു.
ശ്രീലങ്കൻ സംഭവത്തോടെ രാജ്യസുരക്ഷയെ മുൻനിർത്തി സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന് എറണാകുളം റൂറൽ ജില്ലയിലെ വൻകിട ഹോട്ടൽ നടത്തിപ്പുകാർക്കായി എറണാകുളം ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഹോട്ടലുകളും താമസക്കാരുടെ തിരിച്ചറിയൽ രേഖകളുടെ കോപ്പികൾ കൃത്യമായി സൂക്ഷിക്കണം. താമസിക്കുന്നവരുടെ ഫോണ് നന്പറുകൾ അവരുടെതന്നെയെന്ന് തത്സമയം ഉറപ്പുവരുത്തണം. വിദേശികൾക്കായുള്ള സി ഫോമിന്റെ കൃത്യത നിർബന്ധമായും പാലിക്കണം. സംശയാസ്പദമായ എന്തെങ്കിലും കാണപ്പെടുകയാണെങ്കിൽ ഉടൻ പോലീസിൽ അറിയിക്കണം.
Post Your Comments