International

കനത്ത മഴ; പ്രളയ ഭീതിയില്‍ മൊംസംബിക്

മൊസാംബികില്‍ കനത്ത മഴ തുടരുന്നു

കനത്ത മഴ, പ്രളയ ഭീതിയിൽ മൊസംബിക്, പ്രളയ ഭീതി ഉയര്‍ത്തി മൊസാംബികില്‍ കനത്ത മഴ തുടരുന്നു. രാജ്യത്ത് രണ്ട് ദിവസം മുമ്പ് വീശിയ കെന്നത്ത് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആശയ വിനിമയ മാര്‍ഗങ്ങള്‍ താറുമാറായിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളാണ് കനത്ത മഴയില്‍ തകര്‍ന്നത്.

ഇതിനിടെ പതിനായിരത്തിലേറെ പേര്‍ ഭവനരഹിതരായി. സഹായവുമായി എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടത്തും ദുരിതബാധിതരുടെ അടുത്ത് എത്തിച്ചേരാനായിട്ടില്ല. ആറ് ആഴ്ചകള്‍ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റാണിത്. കാബോ ഡെല്‍ഗോഡോ പ്രവിശ്യയിലെ ഇബോ ജില്ലയില്‍ ഏതാണ്ട് 90 ശതമാനം വീടുകളും നശിപ്പിക്കപ്പെട്ടു. കനത്ത മഴയിലും ചുഴലിക്കാറ്റിലും 15000 ജനങ്ങള്‍ക്കാണ് വീടില്ലാതായത്. സുരക്ഷാ ഏജന്‍സിയുടെ കണക്കു പ്രകാരം 30000 പേരെ, സുരക്ഷിത സ്ഥലങ്ങളിലേക്ക് നിലവില്‍ മാറ്റിയിട്ടുണ്ട്.

കൂടാതെ സമീപ പ്രദേശങ്ങളിലേ മിക്ക കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ബന്ധം തകര്‍ന്നിരിക്കുകയാണ്. മിക്കയിടങ്ങളിലും ജനങ്ങള്‍ കുടുങ്ങി കിടക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവര്‍ക്ക് അടുക്കലേക്ക് എത്താന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൂറ്റന്‍ വൃക്ഷങ്ങളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന് വീണാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. അധികൃതര്‍ ജനങ്ങളോട് ആശങ്ക പെടേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അറിയിച്ചു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button