കൊച്ചി : റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി ചെയ്യുന്ന സമയത്താണ് നാഗമ്പടം മേല്‍പാലം നിർമിച്ചതെന്ന് ഇ ശ്രീധരന്‍. 1955 ൽ നിർമിച്ച പാലത്തിന് നല്ല കരുത്തുണ്ട്.പാലത്തിന്റെ കരുത്തിന്റെ ഉദാഹരണമാണ് രണ്ടു തവണ ശ്രമിച്ചിട്ടും പാലത്തിന് ഒന്നും സംഭവിക്കാതിരുന്നത്.
ഇത്തരത്തിലുള്ള ബലമേറിയ പാലങ്ങൾ തകര്‍ക്കാനുള്ള സംവിധാനങ്ങള്‍ വിദേശരാജ്യങ്ങളിലുണ്ട്. അത്തരത്തിലുള്ള ഇവിടെയും പരീക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിങ് ഉപയോഗിച്ചാല്‍ പാലം വേഗം പൊളിച്ചു നീക്കുന്നതിന് സാധിച്ചേക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
കോട്ടയം നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനായി രണ്ടു സ്ഫോടനം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. പാലം തകരാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഉപേഷിച്ചു. പാലം പൊളിക്കാനുള്ള ദിവസവും സമയം പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.40 നും വൈകിട്ട് 5.15നുമാണ് സ്ഫോടനം നടത്തിയത്. എന്നാൽ പാലത്തിന്റെ കൈവരികൾ മാത്രമാണ് തകർന്നത്.
Post Your Comments