Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsElection NewsKerala

കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാര്‍ട്ടിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് യുവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ‘കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണെന്നും സന്‍ പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണ്. പക്ഷെ കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാല്‍ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഇങ്ങനെ പോയാല്‍ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാന്‍ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാന്‍ വെമ്ബി നില്‍ക്കുന്ന കാവിപ്പടയാണ്.

https://www.facebook.com/sanalmovies/posts/2454994027878409

shortlink

Related Articles

Post Your Comments

Related Articles


Back to top button