Nattuvartha

ദമ്പതിമാരെ ആക്രമിച്ച് കാർ തട്ടിയെടുത്ത കേസ്; ഉടമസ്ഥന്റെ പങ്ക് അന്വേഷിക്കാനൊരുങ്ങി പോലീസ്

കാറുടമസ്ഥന്റെ പങ്ക് അന്വേഷിക്കുമെന്ന് പോലീസ്

ഇരിങ്ങാലക്കുട: ദമ്പതിമാരെ ആക്രമിച്ച് കാർ തട്ടിയെടുത്ത കേസ്, ജില്ലയിൽ പുല്ലൂരിൽ ദമ്പതിമാരെ ആക്രമിച്ച് കാർ തട്ടിയെടുത്ത കേസിൽ കാറുടമസ്ഥന്റെ പങ്ക് അന്വേഷിക്കുമെന്ന് പോലീസ്. കൊടകര കോച്ചേരി വീട്ടിൽ രാഗേഷ് (32), ഭാര്യ ആതിര (23) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് വ്യാഴാഴ്ച രാത്രി മന്ത്രിപുരത്ത്‌ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. കരുവന്നൂർ പനംകുളം സ്വദേശി സുദീപിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സംഘം തട്ടിയെടുത്തത്.

കൂടാതെ മാപ്രാണം സിനോജിന്റെ കൈയിൽ നിന്നാണ് ആക്രമണത്തിന് ഇരയായ രാഗേഷ് വണ്ടി വാടകയ്‌ക്കെടുത്തത്. വണ്ടി നോക്കാൻ കേസിൽ പ്രതിയായ ആറാട്ടുപുഴ പനംകുളം കോട്ടയിൽ വീട്ടിൽ ശിവപ്രസാദിനെയാണ് ഉടമസ്ഥനായ സുദീപ് ഏൽപ്പിച്ചിരുന്നത്. കാർ പണയം വെച്ച് മാസങ്ങൾക്ക് മുമ്പ് സിനോജിന്റെ കൈയിൽ നിന്ന്‌ സുദീപ് 80,000 രൂപ കൈപ്പറ്റിയിരുന്നു. ഈ തുക മടക്കിയിട്ടില്ല . ഇതിനിടയിലാണ് സംഭവം നടന്നിരിക്കുന്നത്. അതിനാൽ സുദീപിന്റെ നിർദ്ദേശമനുസരിച്ചാണോ പ്രതികൾ കുറ്റകൃത്യം നടത്തിയെന്ന് അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button