
ആലപ്പുഴ : പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം. ശ്വസം മുട്ടിച്ചാണ് കൊന്നത്. അമ്മ കുറ്റം സമ്മതിച്ചുവെന്നും അറസ്റ്റ് ഉടൻ എന്നും പോലീസ് പറഞ്ഞു. ഉറക്കത്തില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ അച്ഛനെയും അച്ഛന്‍റെ അച്ഛനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ആലപ്പുഴയിലെ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.
കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. എന്നാൽ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്.
Post Your Comments