കണ്ണൂര്‍: ജില്ലാ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ഉറക്കി കിടത്തി മൂന്ന് തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിലെ ദുരൂഹതകള്‍ ബാക്കിയാകുന്നു. ജീവനക്കാര്‍ക്ക് ചായയില്‍ ഉറക്ക ഗുളിക കലര്‍ത്തി ഉറക്കിയതിന് ശേഷം തടവുകാരായ റഫീഖ്, അഷ്രഫ് ഷംസീര്‍, അരുണ്‍ എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. മറ്റൊരു ഉദ്യോഗസ്ഥന്റെ കണ്ണില്‍പ്പെട്ടതോടെയാണ് ഇവരുടെ ശ്രമം പാളിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
ആദ്യം അസ്വാഭാവികതയൊന്നും തോന്നിയില്ലെങ്കിലും തുടര്‍ അന്വേഷണത്തില്‍ അടുക്കള ജോലിക്കാരായ ഇവര്‍ എന്തോ ഒരു പൊടി ചായയില്‍ ലയിപ്പിക്കുന്ന ദൃശ്യം സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുകുമാരന്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ യാക്കൂബ്, ബാബു, താത്ക്കാലിക വാര്‍ഡന്‍ പവിത്രന്‍ എന്നിവരെയാണ് ചായയില്‍ ഗുളിക കലര്‍ത്തി നല്‍കി ഉറക്കി കിടത്തിയത്.
ചോദ്യം ചെയ്യലില്‍ ഉറക്ക ഗുളിക ചായയില്‍ കലര്‍ത്തി നല്‍കിയതാണെന്ന് പ്രതികള്‍ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും ചെയ്തു. മാനസിക നില ദുര്‍ബലമായ തടവുകാര്‍ക്ക് ഉറങ്ങുന്നതിനു വേണ്ടി നല്‍കുന്ന ഗുളികയാണ് ചായയില്‍ കലര്‍ത്തിയതെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ഐ എന്‍. പ്രജീഷാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് ജയിലിലെത്തി സൂപ്രണ്ടിനോടും തടവുകാരോടും സംഭവത്തെകുറിച്ച് വിവരങ്ങള്‍ ആരായുമെന്നും, ജീവനക്കാരുടെ രക്ത പരിശോധനയുടെ ഫലം ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം തുടരുമെന്നും എസ്.ഐ പറഞ്ഞു.
Post Your Comments