ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിക്കാന്‍ മുംബൈ ഇന്ത്യന്‍സിനെ സഹായിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗായിരുന്നു. 48 പന്തില്‍ 67 റണ്‍സടിച്ച രോഹിത് കളിയിലെ കേമനായതിനൊപ്പം ഒരുപിടി അപൂര്‍വനേട്ടങ്ങളും സ്വന്തമാക്കിയിരിക്കുകയാണ്.
രോഹിത് ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ചെന്നൈക്കെതിരെ കളിച്ച 25 മത്സരങ്ങളില്‍ രോഹിത് നേടുന്ന ഏഴാമത്തെ അര്‍ധസെഞ്ചുറിയാണിത്. ഈ സീസണിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയതും രോഹിത്തായിരുന്നു
രോഹിത് ശര്‍മ ഡേവിഡ് വാര്‍ണര്‍(14 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ചുറി), ശീഖര്‍ ധവാന്‍(19 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ചുറി), വിരാട് കോലി(24 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ചുറി) എന്നിവരെയാണ് പിന്നിലാക്കിയത്.
ഇത് കൂടാതെ മറ്റൊരു അപൂര്‍വ നേട്ടം കൂടി രോഹിത് ചെന്നൈക്കതിരെ സ്വന്തമാക്കി. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.
ഐപിഎല്ലില്‍ പതിനേഴാം തവണയാണ് രോഹിത് കളിയിലെ താരമാവുന്നത്. 16 തവണ മാന്‍ ഓഫ് ദ് മാച്ചായിട്ടുള്ള യൂസഫ് പത്താനെയും എംഎസ് ധോണിയെയുമാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ഇന്നലെ മറികടന്നത്.
Post Your Comments