കാസർഗോഡ് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്ന സംഭവത്തിൽ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകുമെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. എല്ലാ ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുമെന്നും ദൃശ്യങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
കള്ളവോട്ട് ചെയ്ത വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു.മുമ്പും കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും ജനഹിതം അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സിപിഎമ്മിന്‍റേതെന്നും സുധാകരന്‍ ആരോപിച്ചു. അതേസമയം കള്ളവോട്ട് വിഷയത്തില്‍ സുപ്രീം കോടതിയെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments