തിരുവനന്തപുരം•തെരഞ്ഞെടുപ്പ് പരിപാടിയില്‍ മതസ്പര്‍ദയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള മറുപടി നല്‍കിയില്ല. കത്ത് വെള്ളിയാഴ്ച രാവിലെയാണ് കിട്ടിയതെന്നും പാര്‍ട്ടി കേന്ദ്ര ഘടകവുമായി ഇതേപ്പറ്റി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പിള്ള വ്യക്തമാക്കി.
24 മണിക്കൂറിനകം മറുപടി നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. 24 മണിക്കൂര്‍ സമയം രാവിലെ 9 ന് അവസാനിക്കും.
ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പിള്ള വിവാദ പ്രസംഗം നടത്തിയത്. നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രീധരന്‍ പിള്ളയോട് വിശദീകരണം തേടിയിരുന്നു.
Post Your Comments