കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്തുവെന്ന് പരാതി. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. കള്ളവോട്ടുകാരിൽ പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗവും മുൻ അംഗവുമാണ് കള്ളവോട്ട് ചെയ്തവർ. സലീന എംപിയും സുമയ്യ കെപിയും കള്ളവോട്ട് ചെയ്തത്.
കണ്ണൂർ ജില്ലയിലെ ബൂത്തുകളിലെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കാസർഗോഡ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ബൂത്തുകളാണ് ഇത്. പിലാത്തറയിലും എരമം കുറ്റൂരും നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരാൾ തന്നെ രണ്ടുതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
.
Post Your Comments