ഐപിഎൽ മത്സരത്തിനിടെയുണ്ടായ രസകരമായ ഒരു മുഹൂർത്തമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഐപിഎല്ലിൽ കിംങ്സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. ബാംഗ്ളൂർ ബാറ്റ് ചെയ്യുമ്പോഴായിരുന്നു രസകരമായ മുഹൂർത്തതിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. കളിയുടെ പതിമൂന്നാം ഓവറിൽ സ്ട്രാറ്റജിക് ടൈം ഔട്ടിനു ശേഷമാണ് പന്ത് കാണാനില്ലെന്ന് കണ്ടെത്തിയത്. എല്ലാവരും പരസ്പരം നോക്കാൻ തുടങ്ങി. ആരുടെ കൈയ്യിലും പന്ത് കണ്ടെത്തിയില്ല. ദേഷ്യത്തിലായ ക്യാപ്റ്റൻ അശ്വിൻ ഫീൽഡ് അംപയർ ഷംസുദ്ദീനോടു തർക്കിക്കാൻ തുടങ്ങി. ക്രീസിലുണ്ടായിരുന്ന ഡിവില്ലിയേഴ്സും അന്തംവിട്ടു നിൽക്കുമ്പോൾ ടിവി റീപ്ളേകൾ നോക്കാൻ തീരുമാനമായി. അപ്പോഴാണ് സംഭവം മനസിലായത്. സ്ട്രാറ്റജിക് ടൈം ഔട്ട് വേളയിൽ അംപയർ ബ്രൂസ് ഓക്സംഫോർടിനു ബോളർ പന്ത് കൈമാറി. അംപയർ അത് തന്റെ പോക്കറ്റിലിടുകയും ചെയ്തു. എന്നാൽ ഇക്കാര്യം അദ്ദേഹം മറന്നുപോകുകയായിരുന്നു.
Post Your Comments