കോഴിക്കോട്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണമരണം. ക്വാറി ജീവനക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി കൃഷ്ണ പരിയാര്‍ (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ജോലിക്കിടെ ബോധരഹിതനായി വീണ യുവാവിനെ ജീവനക്കാര്‍ ആദ്യം മുക്കത്തെ ആശുപത്രിയിലെത്തിച്ചു. പീന്നീട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോയി.
Post Your Comments