Nattuvartha

കണ്ണൂരിന് അഭിമാനമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍; തേടിയെത്തിയത് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്

മുന്നൂറോളം മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ദേശീയ അംഗീകാരം

കണ്ണൂർ :കണ്ണൂരിന് അഭിമാനമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ആരോഗ്യരംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. വളപട്ടണം കുടുംബാരോഗ്യകേന്ദ്രം, തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഗുണനിലവാരത്തിനുള്ള ദേശീയ ബഹുമതിയായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. വളപട്ടണം കുടുംബാരോഗ്യകേന്ദ്രം 97 ശതമാനം മാര്‍ക്ക് നേടി ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തും തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം 95 ശതമാനം മാര്‍ക്ക് നേടി അഞ്ചാം സ്ഥാനത്തും എത്തി.

കൂടാതെ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍, ഒ പി സൗകര്യങ്ങള്‍, ജീവനക്കാരുടെ കാര്യക്ഷമത, അവശ്യമരുന്നുകളുടെ ലഭ്യത, ലാബ് സൗകര്യങ്ങള്‍, ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍, രജിസ്റ്റര്‍ സൂക്ഷിപ്പ്, ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുന്നൂറോളം മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ദേശീയ അംഗീകാരം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button