ന്യൂഡല്‍ഹി: 2018-19 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇപിഎഫ്ഒയുടെ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം.
ധനമന്ത്രാലയത്തിന്റെ ധനസേവനവകുപ്പാണ് അനുമതി നല്‍കിയത്.നിലവില്‍ 8.55 ശതമാണ് പലിശ.2016-17ല്‍ ഇപിഎഫ്. പലിശ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമാക്കിയിരുന്നു.
കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫ്ഒ ഉന്നതാധികാര യോഗത്തിലാണ് പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Post Your Comments