രാമേശ്വരം: പാമ്പന്‍ കടല്‍പ്പാലത്തിന് ബോംബ് ഭീഷണി. ചെന്നൈയിലെ പൊലീസ് ഓഫീസിലേക്ക് ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡുകളിലും റെയില്‍ പാളങ്ങളിലും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പൊലീസ് വാഹന പരിശോധനയും ശക്തമാക്കി.
ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഭീഷണി സന്ദേശം പൊലീസ് വളരെ ഗൗരമവമുള്ളതായി എടുത്തിട്ടുണ്ട്. ഇതോടെ രാമേശ്വരത്തെ രാമനാഥ ക്ഷേത്രമുള്‍പ്പടെയുള്ളവയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ശ്രീലങ്കയില്‍ നിന്നും ഭീകരര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരസംരക്ഷണ സേനയുടെ നേതൃത്വത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Post Your Comments