ബാങ്കോക്ക്: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പൂജാറാണി വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തിലും പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തിൽ അമിത് പങ്കലും സ്വർണം നേടി.
ദക്ഷിണകൊറിയയുടെ കിം ഇൻക്യൂവിനെ 5-0ത്തിനു തോൽപ്പിച്ചായിരുന്നു അമിത്തിന്റെ സ്വർണ നേട്ടംലോകചാമ്പ്യൻ വാങ് ലിനയെ വീഴ്ത്തിയായിരുന്നു പൂജാ റാണിയുടെ നേട്ടം. നേരത്തെ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും അമിത് സ്വർണം നേടിയിരുന്നു.
പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തിൽ ദീപക് സിങ്, 56 കിലോഗ്രാം വിഭാഗത്തിൽ കർവീന്ദർ സിങ് ബിഷ്ട്, 75 കിലോഗ്രാം വിഭാഗത്തിൽ ആശിഷ് കുമാർ ,വനിതകളുടെ 64 കിലോഗ്രാം വിഭാഗത്തിൽ സിമ്രാൻജീത് കൗർ,എന്നിവർ വെള്ളി നേടി
Post Your Comments