കഴക്കൂട്ടം: മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്ത കാരണത്താല്‍ ബൈപ്പാസ് അപകടങ്ങളുടെ തുരുത്താവുന്നു. ടെക്‌നോപാര്‍ക്ക്-കഴക്കൂട്ടം മേല്‍പാലം നിര്‍മിക്കുന്ന ജോലികള്‍ പുരോഗമിക്കുമ്പോളാണ് അപകടങ്ങളും വര്‍ധിക്കുന്നത്. ദേശീയപാത അധികൃതരുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്നും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. ഗതാഗതകുരുക്കിനും പരിഹാരമില്ല.
മേല്‍പാലത്തിന്റെ തൂണുകള്‍ നിര്‍മിക്കുവാനുള്ള ജോലികള്‍ നടക്കുന്ന ടെക്‌നോപാര്‍ക്ക് പ്രധാനകവാടത്തിനു സമീപം ബൈപാസില്‍ ഇന്നലെ രാത്രി നിയന്ത്രണം വിട്ട വാന്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്നു തമിഴ്‌നാട് കുന്നംകുളം സ്വദേശിയായ ഡ്രൈവര്‍ ജോണി(29)നു ഗുരുതരമായി പരുക്കേറ്റിരുന്നു. ജോണ്‍ ഇപ്പോള്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുരക്ഷാമുന്നറിയിപ്പില്ലാതെയാണ് തെരുവുവിളക്കുപോലുമില്ലാത്ത ബൈപാസില്‍ നിരയായി ഇരുമ്പുകമ്പികള്‍ കയറ്റിയ ലോറികള്‍ പാര്‍ക്കുചെയിതിരുന്നത്. ഇതറിയാതെ ഓടിച്ചുവരുമ്പോഴാണു വാന്‍ ലോറിയിലിരുന്ന ഇരുമ്പുകമ്പികള്‍ക്കിടയില്‍ ഇടിച്ചുകയറിയത്.
Post Your Comments