ന്യൂഡല്‍ഹി: മണ്ണ് കൊണ്ട് പലഹാരങ്ങള്‍ ഉണ്ടാക്കി അതില്‍ കല്ലുകളിലിട്ട് പ്രധാനമന്ത്രി മോദിക്ക് നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലഡു ഉണ്ടാക്കുമ്പോള്‍ കശുവണ്ടിയും മുന്തിരിയുമൊക്കെ ഇടുന്നതുപോലെ കല്ലിട്ട് തയ്യാറാക്കുന്ന ആ പലഹാരം അദ്ദേഹത്തിന്റെ പല്ലുകള്‍ പൊട്ടിക്കുമെന്നും അവര്‍ പറഞ്ഞു.
ബോളിവുഡ് താരം അക്ഷയ് കുമാറിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിപക്ഷ നേതാക്കളുമായി തനിക്ക് സൗഹൃദമുണ്ടെന്നും മമത ബാനര്‍ജി എല്ലാ വര്‍ഷവും മധുര പലഹാരങ്ങളും കൂര്‍ത്തയും അയച്ചുതരാറുണ്ടെന്നും മോദി പറഞ്ഞിരുന്നു. അതേസമയം മോദിയുടെ പരസ്യപ്രസ്താവനയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് മമത അതിഥികള്‍ക്ക് മധുരപലഹാരങ്ങളും മറ്റും നല്‍രും പക്ഷേ വോട്ട് നല്‍കില്ലെന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കടുത്ത ഭാഷയില്‍ അവര്‍ മോദിക്ക് മറുപടി നല്‍കുന്നത്.
പ്രാധാന്യമുള്ള ആളുകള്‍ക്ക് ദുര്‍ഗാപൂജ സമയത്ത് കൂര്‍ത്തയും മധുരപലഹാരങ്ങളും നല്‍കുന്നതില്‍ തെറ്റില്ലെന്നും പക്ഷേ മോദി അത് തിരിച്ചുവിട്ട് രാഷ്ട്രീയ വിഷയമാക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. അസന്‍സോള്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിക്ക് മമതയുടെ മറുപടി. അതേസമയം മോദിയുടെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി മമതയെ നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ ബന്ധമാണ് ഇത് വഴി തെളിഞ്ഞതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം മോദി സര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് മമത. മോദി മുമ്പ് ബംഗാളില്‍ വന്നിട്ടില്ലെന്നും ഇപ്പോള്‍ വോട്ട് തോന്‍ വേണ്ടി മാത്രമാണ് വരുന്നതെന്നും അവര്‍ തുറന്നടിച്ചു
Post Your Comments