ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയില്‍ മരിച്ചത് 253 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 359 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചത് കണക്കുകളിലുണ്ടായ പിഴവാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു കരുതുന്ന 70 ഓളം പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട് .ഏഴ് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ഇത്രയേറെപേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനപരമ്പര സംബന്ധിച്ച അന്വേഷണത്തില്‍ ലോകത്തെ ആറു രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ സഹായമുണ്ടാകുമെന്നു ശ്രീലങ്കന്‍ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. യുകെയിലെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ്, യുഎസിലെ എഫ്ബിഐ, ന്യൂസീലന്‍ഡ് പൊലീസ്, ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ്, ഡാനിഷ് പൊലീസ്, ഡച്ച് പൊലീസ് എന്നിവരാണ് അന്വേഷണത്തില്‍ ശ്രീലങ്കയെ സഹായിക്കുക. ഇന്റര്‍പോളിന്റെ സഹായവും ഉണ്ടായിരിക്കും.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ കൊളംബോയ്ക്ക് സമീപം പുഗാഡോ കോടതിക്കടുത്തായി സ്‌ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആളപയാമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.
Post Your Comments