COVID 19Latest NewsNewsIndia

ഒരു ചിതയിൽ അഞ്ച് പേർ, മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിക്കുന്നു; കോവിഡ് മരണങ്ങൾ കുതിച്ചുയരുമ്പോൾ

ഗുജറാത്തിൽ കൂട്ടശവദാഹം

സൂറത്ത്: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. രണ്ടാം തരംഗത്തിൽ വിറച്ചിരിക്കുകയാണ് ജനങ്ങൾ. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷം. ഗുജറാത്തിൽ കൊവിഡ് മരണം ദിനംപ്രതി വർധിക്കുകയാണ്. ഗുജറാത്തിൽ കൊവിഡ് മരണങ്ങൾ വർധിച്ചതോടെ കൂട്ടശവദാഹത്തിലേക്ക് കടന്നിരിക്കുകയാണ് അധികൃതർ.

കൊവിഡ് മരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കൂട്ടശവദാഹം നടത്തുകയല്ലാതെ മറ്റ് വഴികളില്ലാതെ വരികയാണ്. 18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയിൽ അഞ്ചു പേരെ വരെയാണ് ഗുജറാത്തിൽ ദഹിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂറത്തിൽ ഇത്തരം ശവദാഹങ്ങൾ ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ആശുപത്രി വരാന്തയിലും മോർച്ചറികളിലും മൃതദേഹങ്ങൾ കുന്നുകൂടി കിടക്കാൻ തുടങ്ങിയതോടെയാണ് കൂട്ടശവദാഹത്തിലേക്ക് അധികൃതർ കടന്നത്. ‘മിക്ക കേസുകളിലും ഒറ്റയ്ക്കാണ് ദഹിപ്പിക്കുന്നത്. എന്നാൽ മൃതദേഹങ്ങൾ കൂടുതലായതോടെ ഒരു പട്ടടയിൽ അഞ്ചെണ്ണം വയ്ക്കും. മൂന്ന് മീറ്റർ അകലത്തിൽ വച്ചാണ് ദഹിപ്പിക്കുന്നത്’ – ശ്മശാനം ട്രസ്റ്റി പ്രവീൺ പട്ടേൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങൾ നിസഹായരാണെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് ചെറിയ വാനുകളിൽ പോലും മൂന്നു വീതം മൃതദേഹങ്ങളാണ് ശ്മശാനത്തിലേക്ക് എത്തുന്നത്. മണിക്കൂറിലും ഓരോ വാനുകൾ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button