COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് മരണനിരക്കിൽ വൻവർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും ഓരോ ദിവസവും 20ൽ അധികം മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് തുടരുകയാണ്.

Read Also : രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഒഫ് ഇന്ത്യ

സംസ്ഥാനത്ത് ഇപ്പോൾ ഒരേ സമയം ചികിത്സയിലുള്ള കൊറോണ രോഗികളുടെ എണ്ണം 65374 ആണ്. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല എന്നതാണ് കേരളത്തിന്റെ അവസ്ഥ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴെ വന്നു. ഇന്നലെ 9.85 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചെറിയ തോതിൽ രോഗികൾ വർദ്ധിച്ചെങ്കിലും അതിതീവ്ര വ്യാപനത്തിലേക്ക് പോകാത്തതിനാൽ സംസ്ഥാനത്തിന് അത് ആശ്വാസമാണ്.

രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന നിർദ്ദേശമുണ്ട്. അതേസമയം, മരണ നിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുകയാണ്. ഇന്നലെ മാത്രം 21 മരണങ്ങൾ ഔദ്യോഗികമായി സർക്കാർ സ്ഥരീകരിച്ചു. സംസ്ഥാനത്ത് ആകെ 3,116 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. കൊറോണാനന്തര അവസ്ഥ അനുഭവിക്കുന്നവർ മതിയായ വിശ്രമവും ചികിത്സയും സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രോഗ വ്യാപനം മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button