ഷെയ്ന് വാട്സണ് ഓസ്ട്രേലിയന്‍ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് തീരുമാനമെന്ന് വാട്സണ് പറഞ്ഞു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സൂപ്പര്‍ താരമാണ് ഷെയ്ന് വാട്സണ് ബിഗ്ബാഷിന്റെ കഴിഞ്ഞ മൂന്ന് സീസണുകളിലും സിഡ്നി തണ്ടേഴ്സിന്റെ ക്യാപ്റ്റനായിരുന്നു വാട്സണ്. സിഡ്നി തണ്ടേഴ്സിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാനും(1014) വാട്സനാണ്.
വാട്സന്റെ നേതൃത്വത്തിലാണ് സിഡ്നി തണ്ടേഴ്സ് 2016ല്‍ ബിഗ് ബാഷില്‍ കിരീടം നേടിയത്.ഐപിഎല്ലില്‍ ചെന്നൈക്കായി എല്ലാ മത്സരങ്ങളിലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വാട്സണ് ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് 147 റണ്‍സ് മാത്രമാണ് നേടിയിരുന്നത്.
Post Your Comments