കോഴിക്കോട്: കോഴിക്കോട്ടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള വിരോധത്തില്‍ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ അനുയായികളുടെ വോട്ട് തനിക്ക് ലഭിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു. സിപിഎമ്മിലെ അസംതൃപ്ത വോട്ടുകള്‍ തനിക്ക് കിട്ടിയെന്നാണ് പ്രകാശ് ബാബുവിന്റെ അവകാശവാദം.
റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ എന്നെ നേരിട്ട് വന്നു കണ്ട് സഹായം വാഗ്ദാനം ചെയ്തു. ഞാന്‍ പിന്നീട് അവരെ പോയി കണ്ടു. അവരുടെ വോട്ടുകള്‍ കൃത്യമായി ബിജെപി ചിഹ്നത്തില്‍ വീണിട്ടുണ്ടെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രകാശ്ബാബു പറഞ്ഞു.
2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനെ തോല്‍പിക്കാന്‍ പ്രദീപ്കുമാര്‍ ഉള്‍പ്പെട്ട വിഎസ് പക്ഷം ശ്രമിച്ചുവെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് റിയാസ് അനുകൂലികള്‍ വോട്ടു മറിച്ചെന്നാണ് പ്രകാശ്ബാബു പറയുന്നത്. ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നെന്നാണ് അവകാശവാദം.
Post Your Comments