കോട്ടയം: കെവിന്‍ കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിക്കുള്ളില്‍ സാക്ഷിക്ക് ആംഗ്യത്തിലൂടെ ഭീഷണി. ലിജോയ്ക്കു നേരെയാണ് ഭീഷണി ഉണ്ടായത്. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തില്‍ എട്ടാം പ്രതി ആംഗ്യങ്ങളിലൂടെയാണ് ലിജോയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി താക്കീത് നല്‍കി.
സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. കെവിനെ വധിച്ചുവെന്ന് കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഷാനുവിന്റെ സുഹൃത്ത് ലിജോ വിചാരണയ്ക്കിടെ കോടതിയില്‍ മൊഴി നല്‍കിയത്. കേസിലെ 26-ാം സാക്ഷിയാണ് ലിജോ. നേരത്തെ ലിജോയുടെ രഹസ്യമൊഴി പോലീസ് കോടതിക്ക് മുന്‍പാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും 26-ാം സാക്ഷി നല്‍കിയിരിക്കുന്നത്. ഷാനു തന്നെ വിളിച്ചപ്പോള്‍ കോടതിയില്‍ കീഴടങ്ങാന്‍ താന്‍ നിര്‍ദ്ദേശിച്ചുവെന്നും ലിജോ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments