Latest NewsIndia

രാഷ്ട്രീയ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു; ഇത്തവണ വോട്ട് ചെയ്യില്ലെന്ന് ഈ മാതാപിതാക്കള്‍

ന്യൂഡല്‍ഹി: ഇത്തവണ വോട്ട് ചെയ്യാനില്ലെന്നുറപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയായി മരണത്തിനു കീഴടങ്ങിയ ഡല്‍ഹി പെണ്‍കുട്ടി നിര്‍ഭയയുടെ മാതാപിതാക്കള്‍. സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും സുരക്ഷിതത്വം നല്‍കാത്ത, കപട നാടകങ്ങള്‍ കളിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് ആശാ ദേവിയും ബദ്രിനാഥ് സിങ്ങും പറഞ്ഞു.

2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് നിര്‍ഭയ കൂട്ടബലാത്സംഗത്തിനിരയായത്. 11 ദിവസങ്ങള്‍ക്ക് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് അവള്‍ മരിച്ചു. മകളുടെ മരണശേഷം രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടിപ്പിച്ച സഹതാപവും അനുകമ്പയുമെല്ലാം നാടകങ്ങള്‍ മാത്രമായിരുന്നെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. നീതി ഉറപ്പാക്കും എന്ന വിവിധ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ആരും തന്നെ അത് സാധ്യമാക്കി തന്നില്ല എന്നും അവര്‍ വ്യക്തമാക്കി.

വാഗ്ദാനങ്ങളഎല്ലാം അങ്ങനെ തന്നെ നിലനില്‍ക്കുന്നു, മൃഗീയതയ്ക്ക് ഇരയായവര്‍ ദുരിതവും പേറി നടക്കുന്നു. എല്ലാ പാര്‍ട്ടികളും സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കും. എന്നാല്‍ അതിനുവേണ്ടി എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കാന്‍ ആരും തയ്യാറല്ല. വാഗ്ദാനങ്ങളെല്ലാം പാഴായി. ഞങ്ങളുടെ വേദനയും പോരാട്ടവും നിസ്സഹായതയും മാത്രം ബാക്കിയായി.

അതുകൊണ്ട് തന്നെ ഇക്കുറി വോട്ട് ചെയ്യുന്നില്ല. നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിങ് പറഞ്ഞു. മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ട് ഏഴു വര്‍ഷം കഴിയുന്നു. വധശിക്ഷയുടെ വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല. ജങ്ങള്‍ക്ക് ഭരണകൂടത്തില്‍ യാതൊരു വിശ്വാസവുമില്ല. എല്ലാ സര്‍ക്കാരുകളും തങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു എന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button