തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലും കോഴിക്കോട്ടും ബിജെപി യുഡിഎഫിന് വോട്ടു മറിച്ചുവെന്ന സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആരോപണം നിലനില്‍ക്കെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ ആരോപണം നേതൃത്വം ആവര്‍ത്തിച്ചേക്കുമെന്നാണ് സൂചന. യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തും. തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങള്‍ മാത്രമാണ് ബി.ജെ.പി ശക്തമായി മല്‍സരരംഗത്തുള്ളത്. ബാക്കി മണ്ഡലങ്ങളിലെ വോട്ടുകളില്‍ യു.ഡി.എഫിലേക്ക് വലിയ ചോര്‍ച്ചയുണ്ടാകുമെന്നാണ് സി.പി.എമ്മിന്റെ ആശങ്ക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 1, 72,826 വോട്ടുകള്‍ നേടിയ കാസര്‍കോടാണ് പട്ടികയില്‍ ഒന്നാമത്. അതേസമയം ജനവിധി പുറത്തുവരുന്നതിനു മുമ്പു തന്നെ വോട്ടു മറിച്ചുവെന്ന മുന്‍കൂര്‍ ജാമ്യത്തിനു നേതൃത്വം തുനിയുമോയെന്നത് കാത്തിരുന്ന് കാണുക തന്നെ വേണം.
Post Your Comments