Latest NewsIndia

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : പരാതിക്കാരി ഹാജരായി

ന്യൂ ഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തിൽ പരാതിക്കാരി സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ത​ല​വ​നാ​യ സമിതിക്ക് മുന്നിൽ ഹാജരായി. പരാതിക്കാരിയുടെ മൊഴി സമിതി രേഖപ്പെടുത്തി. യുവതി നൽകിയ രേഖകൾ രജിസ്ട്രാർ ജനറൽ സമിതിക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. മൊഴിയെടുക്കുമ്പോൾ പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചിരുന്നില്ല.

ചീ​ഫ് ജ​സ്റ്റീ​സ് ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും സീ​നി​യ​ർ ജ​ഡ്ജി​യായ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യ്ക്കൊ​പ്പം ജ​സ്റ്റീ​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, ഇ​ന്ദി​രാ ബാ​ന​ര്‍​ജി എ​ന്നി​വ​ര്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ട സ​മി​തി​യാ​ണ് പ​രാ​തി അ​ന്വേ​ഷി​ക്കു​ക.

ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ല്‍​വ​ച്ച്‌ അ​ദ്ദേ​ഹം ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് മു​ന്‍ ജീ​വ​ന​ക്കാ​രി യു​ടെ പ​രാ​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി​യി​ലെ മു​ഴു​വ​ന്‍ ജ​ഡ്ജി​മാ​ര്‍​ക്കും അ​വ​ര്‍ തെ​ളി​വ് സ​ഹി​തം സ​ത്യ​വാ​ങ്മൂ​ലം സമർപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button