ഇന്ത്യയിലെ 2.9 മില്യന്‍ കുട്ടികള്‍ക്ക് അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിന്റെ ആദ്യഡോസ് കിട്ടിയിട്ടില്ലെന്ന് യൂണിസെഫ്. 2010 മുതല്‍ 17 വരെയുള്ള കാലയളവിലെ കണക്ക് പ്രകാരമാണിത്.
25 മില്യണ്‍ വാര്‍ഷിക ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. രണ്ടായിരത്തി പതിനേഴില്‍ വാക്‌സിന്‍ ലഭിക്കാത്ത ഒരു വയസിന് താഴെയുള്ള കുട്ടികള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന രാജ്യം നൈജീരിയയായിരുന്നെന്നും ഐക്യരാഷ്ട്രസഭയുടെ ശിശു ആരോഗ്യ സംഘടന പറയുന്നു.
അതേസമയം രണ്ടായിരത്തി പത്തിനും 17 നുമിടയില്‍ അഞ്ചാംപനി വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം അധികമുള്ള സമ്പന്നരാജ്യങ്ങളില്‍ ആദ്യം അമേരിക്കയാണ്. 2. 5 മില്യന്‍ കുട്ടികള്‍ക്കാണ് ഇവിടെ വാക്‌സിന്‍ നഷ്ടമായത്. അമേരിക്കക്ക് പിന്നാലെ ആറ് ലക്ഷം കുഞ്ഞുങ്ങളുമായി ഫ്രാന്‍സും അഞ്ച് ലക്ഷം കുഞ്ഞുങ്ങളുമായി യുകെയമുണ്ട്. ചുരുക്കത്തില്‍ ആഗോളതലത്തില്‍ അഞ്ചാംപനിയുടെ ആദ്യവാക്‌സിന്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ എണ്ണം 169 മില്യന്‍ വരുമെന്നും യൂണിസെഫ് ചൂണ്ടിക്കാണിക്കുന്നു.
Post Your Comments