തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ്. ഇതിനാി കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് ഗതാഗത വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന എല്ലാ ബസുകളിലും ജിപിഎസ് സ്ഥാപിക്കണം. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ഉന്നതതല ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കര്യങ്ങള്‍ അറിയിച്ചത്.
കേരളത്തിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നില്ലെങ്കില്‍ അത് നിയമ ലംഘനമായി കണകാക്കി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments