ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്‌നാട് തൗഹീദ് ജമാ അത്തിന്റെ ഘടകം തമിഴ്‌നാട്ടിലും സജീവമാണെന്ന് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടേതായി വന്ന ഭീഷണി സന്ദേശം തമിഴിലായിരുന്നു. എന്നാല്‍ ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമായത്തും തമിഴ്‌നാട് തൗഹീദ് ജമായത്തും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ജനറല്‍ സെക്രട്ടറി ഇ. മുഹമ്മദ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ചില ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തൗഹീദ് ജമായത്തിന്റെ നേതാക്കള്‍ക്കെതിരെ 2017ല്‍ തമിഴ്‌നാട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതെ സമയം ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്‌നാട് തൗഹീദ് ജമാ അത്തുമായി 2010ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയായും ചെന്നൈയില്‍ ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.
മുസ്ലിം സംവരണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. മന്‍മോഹനുമായും സോണിയയുമായും സംഘടനയുടെ നേതാക്കള്‍ പതിനഞ്ചു മിനിറ്റോളം പ്രത്യേകം ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് ഭരണകാലത്ത് തൗഹീദ് ജമായത്ത് നേതൃത്വവുമായി ചര്‍ച്ച നടന്നതായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.
Post Your Comments