ന്യൂഡല്‍ഹി: ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചോര്‍ത്ത് നിരാശപ്പെടേണ്ടെന്ന് ഋഷഭ് പന്തിനോട് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ദേശീയ ജേഴ്‌സിയില്‍ 15 വര്‍ഷമെങ്കിലും ഋഷഭ് പന്തിന് കളിക്കാന്‍ സാധിക്കും. ഒരുപാട് ലോകകപ്പുകള്‍ വരുന്നുണ്ട്. ധോണിക്കും ദിനേശ് കാര്‍ത്തികിനും ഇനി ഒരുപാട് ക്രിക്കറ്റൊന്നും ബാക്കിയില്ല. പന്തിന് വിശാലമായ ഭാവിയുണ്ട്. അതുക്കൊണ്ട് തന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ലന്നുള്ളത് വലിയ പ്രശ്‌നമായെടുക്കണ്ടെന്നും ഗാംഗുലി പറയുകയുണ്ടായി.
Post Your Comments