Latest NewsIndia

മസാജിന്റെ മറവില്‍ പെണ്‍വാണിഭം: രണ്ട് യുവതികള്‍ പിടിയില്‍

ഗുരുഗ്രാം•ഡി.എല്‍.എഫ് ഫേസ് -1 ല്‍ സ്പായുടെ മറവില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്പായിലേക്ക് ഡി.എല്‍.എഫ് ഫേസ്-1 പോലീസ് സ്റ്റേഷനിലെ രണ്ട് ടീമുകള്‍ ഇടപാടുകാര്‍ എന്ന വ്യാജേന സമീപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

20 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായ യുവതികള്‍. ഇവര്‍ നഗരത്തില്‍ ഒരു വര്‍ഷമായി താമസിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരെ ഇടപാടുകാര്‍ എന്ന വ്യാജേന ഖുത്തബ് പ്ലാസ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന അവോണ്‍ സ്പായിലേക്ക് അയക്കുകയായിരുന്നു. അവിടെ അവര്‍ സ്പാ മാനേജരെയും ഒരു യുവതിയെയും കണ്ടു. മസാജ് സേവനത്തിന് ഒരാള്‍ക്ക് 1,000 രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ‘ചില അധിക സേവനങ്ങള്‍ക്ക്’ ഉള്ള നിരക്കുകൂടി ചേര്‍ത്ത് 2,000 രൂപക്ക് ഇടപാട് ഉറപ്പിക്കുകയായിരുന്നുവെന്ന് എ.സി.പി ഷംസീര്‍ സിംഗ് പറഞ്ഞു.

തുടര്‍ന്ന് കോണ്‍സ്റ്റബിള്‍മാര്‍, പോലീസ് സംഘത്തോടൊപ്പം ഗേറ്റിന് സമീപം കത്ത്നില്‍ക്കുകയായിരുന്ന ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ വേദ പ്രകാശിന് മിസ്ഡ് കോള്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്പായില്‍ റെയ്ഡ് നടത്തി യുവതികളെ പിടികൂടുകയായിരുന്നു.

ഇവര്‍ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണെന്നും ലാഭം വീതിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്പായില്‍ നടന്ന മാംസവ്യാപാരത്തെക്കുറിച്ച് ഉടമയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

പ്രതികളെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button